ഉസ്ബെക്കിസ്ഥാൻ ഡയറി-ഭാഗം ഒന്ന്
(Uzbekistan Diary-Part 1)
ആമുഖം.
ഒരു ദിവസം ഓഫീസിൽ ചായയുടെ ഇടവേളയിൽ ആണ് സുഹൃത്ത് ശ്രീ അഷ്റഫ് വിഷയം എടുത്തിടുന്നത്. ഒരു യാത്ര ഉണ്ട്, ഉസ്ബെക്കിസ്ഥാൻ(Uzbekistan) ആണ് പോരുന്നോ എന്ന്. യാത്ര എന്ന് കേട്ടാൽ പിന്നെ നമുക്ക് വേറെ ആലോചിക്കാൻ ഒന്നുമില്ലല്ലോ, യെസ് പറയാൻ ഒട്ടും താമസമുണ്ടായില്ല.
പിന്നെ എല്ലാം എടിപിടീന്ന് ആയിരുന്നു..
അബുദാബിയിൽ (Abu Dhabi) നിന്നും തുടങ്ങുന്ന രീതിയിൽ ആയിരുന്നു ട്രിപ്പ്.അബുദാബി മുതൽ സമർഘണ്ട് (Samarkhand) വരെയും ,തിരിച്ച് താഷ്കൻ്റ് (Thashkent) മുതൽ അബുദാബി വരെയും ഉള്ള വിമാനയാത്ര, ഉസ്ബെക്കിസ്ഥാനിലെ യാത്രകൾ, താമസം തുടങ്ങിയവ ഉൾകൊള്ളുന്ന ഒരു പാക്കേജ്.
അബുദാബി വരെയും അവിടുന്ന് തിരിച്ചും ഉള്ള യാത്രകൾ ഇതിൽ ഉൾപ്പെടില്ല.
മുന്നൊരുക്കങ്ങൾ.
അങ്ങനെ യാത്രക്കുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി.കൊച്ചിയിൽ നിന്നും അബുദാബി ക്ക് ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് എത്തിഹാദ് (Etihad) ബുക്ക് ചെയ്തു.തിരിച്ച് അബുദാബി നിന്നും കോഴിക്കോട്ടേക്ക് എയര് അറേബ്യ (Air Arabia) ടിക്കറ്റ് ഉം ബുക്ക് ചെയ്തു.കൊച്ചി – അബുദാബി നിരക്ക് 11300/- അബുദാബി – കോഴിക്കോട് 10000 രൂപയും ആയി. ഇത്തിഹാദ് ടിക്കറ്റ് ബുക്ക് ചെയ്തത് അവരുടെ സൈറ്റ് വഴിയും എയർ അറേബ്യ ടിക്കറ്റ് ബുക്ക് ചെയ്തത് Go to gate വഴിയും ആയിരുന്നു. അതിനു ഇൻ്റർനാഷണൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടി വന്നു.
ഈ ടിക്കറ്റുകളും, പാസ്പോർട്ട് തുടങ്ങിയ യാത്ര രേഖകളും യാത്രയുടെ ഓർഗനൈസർ ആയ ശ്രീ Rasheedudeen ന് അയച്ചു കൊടുത്തു.അദേഹം Uzbekistan വിസ, UAE ട്രാൻസിറ്റ് വിസ തുടങ്ങിയവ ശരിയാക്കി അയച്ചു തന്നു,
കാരണം കറൻസി എക്സ്ചേഞ്ച് ചെയ്യുന്നതിന് യാത്ര രേഖകൾ ആവശ്യമായിരുന്നു.
Currency Exchange
പിന്നീടു് യാത്രക്ക് ആവശ്യമായ തുക UAE ദിർഹം ആയി Money Exchange Centre മുഖാന്തിരം തരപ്പെടുത്തി. കുറച്ച് തുക US dollar ആയി വേണമെന്നും പറഞ്ഞിരുന്നു. ( ഇൻ്റർനാഷണൽ യാത്രകൾ ചെയ്യുമ്പോൾ കുറച്ച് തുക ഡോളർ ആയി വെക്കുന്നത് നന്നായിരിക്കും, കാരണം ചില രാജ്യങ്ങളിൽ ഡോളർ മാത്രമേ നമുക്ക് ലോക്കൽ കറൻസി യിലേക്ക് മാറ്റാൻ സാധിക്കൂ)
ഒരു ധൈര്യത്തിന് വേണ്ടി Axis Bank ൻ്റെ ഒരു മൾട്ടി കറൻസി ഫോറെക്സ് കാർഡിൽ കുറച്ച് ഡോളറും ദിർഹവും ലോഡ് ചെയ്ത് സൂക്ഷിച്ചു.
(യാത്രകളിൽ ഇൻ്റർനാഷണൽ ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് സ്വൈപ് ചെയ്താൽ പണി പാളും, രണ്ട് തവണ എക്സ്ചേഞ്ച് കമ്മീഷൻ പോകും.)
Kottakkal To Cochin International Airport
അങ്ങനെ യാത്രദിവസം വന്നെത്തി, രാവിലെ 9 മണിക്കാണ് കൊച്ചിയിൽ നിന്നും അബുദാബി ഫ്ലൈറ്റ് , രാവിലെ 6 മണിക്ക് റിപ്പോർട്ട് ചെയ്യണം, റിസ്ക് എടുക്കാൻ പറ്റാത്തത് കൊണ്ട് തലേദിവസം തന്നെ നെടുമ്പാശേരി ക്ക് പോയി , എയർപോർട്ട് ന് തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ റൂം എടുത്തു.
കോട്ടക്കലിൽ നിന്നും ഒരു ബസിൽ തൃശൂരും, അവിടുന്ന് അടുത്ത ബസിൽ അത്താണിയും ഇറങ്ങി അവിടുന്ന് ഒരു ഓട്ടോ വിളിച്ച് രാത്രി 8 ആയപ്പോഴേക്കും നെടുമ്പാശേരി എയർപോർട്ട്(Cochin International Airport) ന് തൊട്ടടുത്തുള്ള ഹോട്ടലിൽ എത്തി ,റൂം നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു.
രാവിലെ 6 മണിക്ക് തന്നെ എയർപോർട്ട് ഇൻ്റർനാഷണൽ ടെർമിനലിൽ എത്തി. ഇത്തിഹാദ് കൗണ്ടർ തുറക്കുന്നെ ഉള്ളൂ. വലിയ തിരക്കൊന്നും ഉണ്ടായില്ല.6.30 ആയപ്പോൾ അവർ വന്നു. സീറ്റ് ഒക്കെ അലോട്ട് ചെയ്തു. പിന്നീടു് സെക്യൂരിറ്റി ചെക്കിങ്, ഇമിഗ്രേഷൻ ചെക്കിങ്ങ് ഒക്കെ കഴിഞ്ഞു.ഇമിഗ്രേഷൻ കൗണ്ടറിൽ ഉള്ള ഉദ്യോഗസ്ഥൻ കുറെ ചോദ്യങ്ങൾ…എന്തിനാണ് ഉസ്ബെക്കിസ്ഥാൻ പോകുന്നത്, ആരാണ് കൂടെ, എന്ന് തിരിച്ച് വരും തുടങ്ങി കുറെ ചോദ്യങ്ങൾ…ഒക്കേതിനും മറുപടി കൊടുത്തപ്പോൾ ok….
Cochin International Airport To Abu Dhabi International airport.
സമയം ഇനിയും ഉണ്ട്..അത്കൊണ്ട് ലോഞ്ചിൽ കയറി നല്ല ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. (SBI platinum card ന് നന്ദി)
ബോർഡിംഗ് സമയം ആയി..ഇത്തിഹാദ് എയർ ബസ് ആണ് ഫ്ലൈറ്റ്..അടിപൊളി ഫ്ലൈറ്റ്..നല്ല സർവീസ് ..നല്ല ഭക്ഷണം..
പറന്നുയർന്നു അല്പസമയത്തിനകം തന്നെ താഴെ കടലിൻ്റെ നീലിമ മാത്രം.
ഫ്ലൈറ്റ് യാത്ര ബോറിംഗ് തന്നെ ആണ്..ഒന്നും കാണാൻ ഇല്ല.മുന്നിലുള്ള സ്ക്രീനിൽ ഫ്ലൈറ്റ് ൻ്റേ യാത്ര പഥവും നോക്കി ഇരുന്ന് സമയം കളഞ്ഞു.
താഴെ കടലിൻ്റെ നീലിമ കഴിഞ്ഞ് മരുഭൂമി കണ്ടുതുടങ്ങി. നെടുകെയും കുറുകെയും റോഡുകൾ. അതിനിടയിൽ കുറച്ച് കെട്ടിടങ്ങളുടെ അവ്യക്ത കാഴ്ചകൾ.അങ്ങനെ കൊച്ചിയിൽ നിന്നും കയറി 4 മണിക്കൂർ കൊണ്ട് അബുദാബി ഇൻ്റർനാഷണൽ എയർപോർട്ടിൽ (Abu Dhabi International Airport) ഇറങ്ങി.
വളരെ വലിയ എയർപോർട്ട് ആണ്. അതിൻ്റെ T3 ടെർമിനലിൽ ആണ് ഇറങ്ങിയത്. ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങൾ ആയതെ ഉള്ളൂ.
48 മണിക്കൂർ മാത്രം സമയം ഉള്ള ട്രാൻസിറ്റ് വിസ ആണുള്ളത്.പരിശോധനകൾ ഒക്കെ വേഗം കഴിഞ്ഞു.ചോദ്യങ്ങൾ ഇല്ല. ഐറിസ് സ്കാനിംഗ് മാത്രം .എല്ലാം അത്രമേൽ അഡ്വാൻസ്ഡ്..
(തുടരും)
Leave a Reply