Belgaum.

Belgaum fort

ഗുജറാത്ത്‌ യാത്ര – രണ്ടാം ദിനം

7 മണിക്ക് തന്നെ പുറപ്പെട്ടു . ഇന്ന് ബെൽഗാം (Belgaum, Belagavi) എത്തണം.
ഇന്ന് കർണാടക ഇലെക്ഷൻ റിസൾട്ട് വരുന്ന ദിവസം ആണ്
അതിന്റെതായ യാതൊരു കോലാഹലങ്ങളും എവിടെയും കാണാനില്ല .പ്രചാരണ ബോർഡുകൾ പോലും ഇല്ല .
kadur നല്ല ഒരു ടൌൺ ആണ് . രാവിലെയാണ് ടൌൺ കണ്ടത് . നല്ല വൃത്തിയുള്ള പട്ടണം
താമസവും വളരെ നല്ലതായിരുന്നു 2400 രൂപയ്ക്ക് AC സ്യൂട്ട് റൂം
10 കിമീ കഴിഞ്ഞപ്പോൾ നല്ല ഒരു ഹോട്ടൽ , ബ്രെക്ക്ഫാസ്റ് ഇഡലി വട പൊങ്കൽ ,സൂപ്പറായിരുക്ക്
നേരെ ശിവമൊഗ്ഗ(Shivamogga) പണ്ടത്തെ ഷിമൊഗ(Shimoga) (എന്തിനാണീ പേരുമാറ്റങ്ങൾ ആവോ )
പോകുന്ന വഴി lion park കേറി ഇറങ്ങി പോന്നു.
ഷിമൊഗ കഴിഞ് ബെലഗാവിക്കുള്ള വഴിയുടെ ഇരുപുറങ്ങളും കൃഷി തോട്ടങ്ങൾ ആണ് . ഇഞ്ചി , കമുക് , പപ്പായ ഒക്കെ സമൃദ്ധമായി വിളഞ്ഞു കിടക്കുന്നു . പപ്പായ തോട്ടത്തിൽ കേറി പപ്പായ വാങ്ങി
ഇരു വശവും പരന്നു കിടക്കുന്ന നെല്പാടങ്ങൾ നൊസ്റ്റാൾജിക് അനുഭവം.പോകും വഴി വലിയ ഒരു ക്ഷേത്രം , സ്വകാര്യ ക്ഷേത്രം ആണെന്ന് തോന്നുന്നു . ആൾക്കാർ ഫോട്ടോ ഷൂട്ട് നു പോകുന്ന സ്ഥലം ആണെന്ന് തോന്നും
യാത്ര തുടരുകയാണ് .പുളി മരങ്ങൾ അതിരിടുന്ന വഴി . ഹരിഹർ എന്ന സ്ഥലത്തു നിന്നും NH48 ലേക്ക് കയറി
ഇനി ചെന്നൈ മുംബൈ ട്രങ്ക് റോഡ് വഴിയാണ് യാത്ര.
നീണ്ടു കിടക്കുന്ന NH 48…കണ്ണെത്താ ദൂരത്തോളം 6 വരി പാത . ഹുബ്ബള്ളിക്ക്(Hubballi) 72 കി മീ . വിശപ്പ് തുടങ്ങി ,ഹാവേരിക്ക് സമീപം ഒരു ദാബയിൽ നിന്നും തണ്ടൂർ റൊട്ടി , ദാൽ ഫ്രൈ , ജീര റൈസ് , വെജ് കടായ് ..നല്ല ഭക്ഷണം .
ഇത്തരം യാത്രകളിൽ ധൈര്യമായി ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലങ്ങൾ ആണ് ധാബകൾ. നല്ല ചൂടുള്ള ഫുഡ് ആയിരിക്കും.
യാത്ര തുടരുന്നു , പുറത്തു നല്ല ചൂടാണ് . ഇടയ്ക്ക് കോൺഗ്രസ്സ് ന്റെ വിജയം ആഘോഷിക്കുന്ന ചിലരെ കണ്ടു.
വരണ്ടുണങ്ങിയതും ഹരിതാഭയും പച്ചപ്പും ഉള്ള സ്ഥലങ്ങൾ മാറി മാറി വന്നു . ഏഷ്യൻ ഹൈവേ 47 ലൂടെ ആണ് യാത്ര. കാർ സൈഡ് ആക്കാൻ പറ്റിയ സ്ഥലത്ത് എത്തിയപ്പോൾ നിർത്തി രാവിലെ പറിച്ച പപ്പായ എടുത്ത് ചെത്തി.
ബെലഗാവി യിൽ 5 മണിയായപ്പോൾ എത്തി . വിജയം ആഘോഷിക്കാൻ ആൾക്കാർ കൂട്ടം കൂട്ടമായി എത്തുന്നു . വേഗം റൂം എടുത്ത് ചെക് ഇൻ ചെയ്തില്ലെങ്കിൽ പ്രശനം ആകാം.
ബെൽഗാം ഫോർട്ട് (കാണാൻ ഒന്നും ഇല്ല ), ശ്രീരാമകൃഷണ ആശ്രമം , കമൽ ബസ്തി എന്നിവ കണ്ടു വേഗം ഇറങ്ങി .

ശ്രീരാമകൃഷണ ആശ്രമം

ശ്രീരാമകൃഷ്ണന്റെയും സ്വാമി വിവേകാനന്ദന്റെയും ആശയങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ആത്മീയ കേന്ദ്രമാണ് കർണാടകയിലെ ബെലഗാവിയിലെ രാമകൃഷ്ണ ആശ്രമം.

സൗകര്യങ്ങളും പ്രവർത്തനങ്ങളും: 1. ക്ഷേത്രം: ശ്രീരാമകൃഷ്ണന് സമർപ്പിച്ചിരിക്കുന്ന മനോഹരമായ ക്ഷേത്രം 2. ധ്യാന ഹാൾ: ധ്യാനത്തിനുള്ള സമാധാനപരമായ ഇടം 3. ലൈബ്രറി: ആത്മീയ ഗ്രന്ഥങ്ങളുടെയും സാഹിത്യത്തിന്റെയും ശേഖരം 4. പുസ്തകശാല: ആത്മീയവും ദാർശനികവുമായ പുസ്തകങ്ങൾ വാഗ്ദാനം ചെയ്യുന്നു 5. യോഗ, ധ്യാന ക്ലാസുകൾ 6. ആത്മീയ പ്രഭാഷണങ്ങളും പ്രഭാഷണങ്ങളും 7. സാംസ്കാരിക പരിപാടികളും ഉത്സവങ്ങളും 8. സാമൂഹിക സേവനവും സന്നദ്ധസേവന അവസരങ്ങളും.

സമയം: 1. ക്ഷേത്രം: 5:00 AM 12:00 PM, 4:00 PM 8:00 PM ഓഫീസ്: 9:00 AM 12:00 PM, 2:00 PM 5:00 PM

 

BELGAUM - SREE RAMAKRISHAN ASHRAM
SRI RAMAKRISHNA ASHRAM- BELAGAVI
THE HOUSE WHERE VIVEKANANDAN STAYED

കമൽ ബസ്തി

കർണ്ണാടകയിലെ ബെലഗാവി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു ഗ്രാമമാണ് കമൽ ബസ്തി. പുരാതന ക്ഷേത്രങ്ങൾക്കും സാംസ്കാരിക പ്രാധാന്യത്തിനും പേരുകേട്ട സ്ഥലമാണിത്. സന്ദർശിക്കേണ്ട സ്ഥലങ്ങൾ: 1. കമൽ ബസ്തി ക്ഷേത്രം: പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിവക്ഷേത്രം. 2. കപിലേശ്വര് ക്ഷേത്രം: അതിമനോഹരമായ വാസ്തുവിദ്യയുള്ള പുരാതന ശിവക്ഷേത്രം. 3. ഗണപതി ക്ഷേത്രം: ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന വർണ്ണാഭമായ ക്ഷേത്രം. 4. ജൈന ക്ഷേത്രം: ജൈന വാസ്തുവിദ്യ പ്രദർശിപ്പിക്കുന്ന മനോഹരമായ ക്ഷേത്രം. 5. പുരാതന ലിഖിതങ്ങൾ: ചരിത്രപരമായ ലിഖിതങ്ങളും കൊത്തുപണികളും പര്യവേക്ഷണം ചെയ്യുക.

KAMAL BASTI TEMPLE - BELAGAVI
KAMAL BASTI TEMPLE BELAGAVI
6 മണി ആകുന്നു ,പൂനെയിലെക്കുള്ള വഴി യാത്ര തുടര്‍ന്നു. കൊൽഹാപൂരിലേക്ക് 100 കി മി ഉള്ള സ്ഥലത്തു എത്തി .റൂം എടുത്ത് ചെക് ഇൻ ചെയ്തു