ചിദംബര സ്മരണകള്‍ Chidambaram- Thillai Nataraja Temple

 

              യാത്രയുടെ നാലാം ദിനം. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ യാത്ര,അല്‍പ്പം ക്ഷീണം ഉളവാക്കിയോ എന്ന സംശയം.എണീക്കാന്‍ കുറച്ചു വൈകി.ഇന്നലെ വൈകി വന്നു ചെക്ക്-ഇന്‍ ചെയ്തതിനാല്‍ ഹോട്ടലിന്റെ ഭംഗി ഒന്നും നോക്കീല്ലാരുന്നു.പഴമയുടെ ടച്ച്‌ ഉള്ള വിശാലമായ  മുറിയാണ്.ചിദംബരം( Chidambaram) ഒരു ക്ഷേത്രനഗരം (Thillai Nataraja Temple) ആണ്.പണ്ട് രണ്ടു മാസത്തോളം ഇവിടെ താമസിച്ചപ്പോള്‍ മുന്നില്‍ കാണുന്ന ക്ഷേത്രവീഥികളിലൂടെയൊക്കെ നടന്നത് ഓര്‍മ്മ വന്നു.അന്ന് പാലസ് ലോഡ്ജ് എന്ന ഹോട്ടെലില്‍ ആരുന്നു താമസിച്ചിരുന്നത്.ഒരു റെയില്‍വേ സ്റ്റേഷന്‍ ഒക്കെ ഉണ്ടാരുന്നു.ഇപ്പൊ അറ്റകുറ്റ പണിയോ ഗേജ് മാറ്റലോ ഒക്കെ കാരണം ട്രെയിന്‍ സര്‍വീസ് ഇല്ല പോലും.
      വേഗം കുളിയൊക്കെ കഴിഞ്ഞ് ചിദംബര ക്ഷേത്രം കാണാന്‍ പോയി.നമ്മുടേത് ഒരു തീര്‍ഥാടന യാത്രയായി മാറുന്നുണ്ടോ എന്ന് ജിബിയുടെ കമന്റ്‌.നടരാജ രൂപത്തിലുള്ള ശിവന്‍ ആണ് പ്രതിഷ്ട.വലിയ ക്ഷേത്രഗോപുരങ്ങള്‍. ക്യാമറയില്‍ ഒതുക്കുവാന്‍ പ്രയാസം ആണ്.ശിലാപാളികള്‍ പതിച്ച ഇടനാഴികളും മുറ്റവും.ക്ഷേത്രത്തിന്‍റെ മുറ്റത്ത് പശുക്കളെ ചന്ദനം ഒക്കെ തൊടീച്ച് നിര്‍ത്തിയിട്ടുണ്ട്.