ചിങ്ങന്‍ചിറ(Chingenchira)
തസറാക്കിനോട് വിട പറഞ്ഞ് നേരെ അടുത്ത ലക്ഷ്യസ്ഥാനത്തെക്ക് യാത്ര തുടര്‍ന്നു.”ഗൂഗിളിയോട്” പറഞ്ഞു ചിങ്ങന്‍ചിറ ക്ക് പോ എന്ന്.കൊടുംബ് ആല്‍ത്തറ ജങ്ക്ഷന്‍,പെരുവെമ്പ് ,പുതുനഗരം,വടവന്നൂര്‍,കൊല്ലങ്കോട് വഴി ചിങ്ങന്‍ചിറക്ക് 26 കി.മി . കെ.കെ.മരം. എന്ന സ്ഥലം കഴിഞ്ഞാല്‍ പിന്നെ വളരെ ചെറിയ റോഡ് ആണ്.

പ്രകൃതി ക്ഷേത്രത്തെ കുറിച്ച് ദിനേശന്‍ ആണ് പറഞ്ഞത്.പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍മരം ..അതിന്‍റെ അകത്ത് അമ്പലം.ചുറ്റമ്പലമോ,ചുറ്റുമതിലോ ഇല്ലാതെ പ്രകൃതിയോട് ഇണങ്ങി നില്‍കുന്ന ഒന്ന്.വളരെ നേരത്തെ എത്തിയതിനാലയിരിക്കും തിരക്ക് ഉണ്ടായിരുന്നില്ല.ഒട്ടേറെ അടുപ്പുകള്‍ കൂട്ടിയത് കാണാമായിരുന്നു.ആള്‍ക്കാര്‍ അരിയും മറ്റുസാധനങ്ങളും ,കത്തിക്കാനുള്ള ഓലയും ഒക്കെ ആയി വന്നു അടുപ്പുകൂട്ടി ഭക്ഷണം ഉണ്ടാക്കി കഴിച്ചിട്ട് മടങ്ങിപോകും.വാഹനങ്ങളില്‍ ആള്‍കാര്‍ വന്നുതുടങ്ങുന്നു..ഇനി ഇവിടെ അധികസമയം ചിലവഴിക്കാന്‍ പറ്റില്ല.കുറച്ചു പടങ്ങള്‍ എടുത്തു..
ഇവിടുന്നു തിരിച്ചുപോകുന്ന വഴിയാണ് സീതാര്‍കുണ്ട് തടാകം.രാമനും സീതയും കുളിച്ചു എന്ന് വിശ്വസിക്കുന്ന സ്ഥലം. വാഹനം നിര്‍ത്തി,കുറച്ചു ദൂരം നടക്കാന്‍ ഉണ്ട്. നെല്ലിയാമ്പതി പോയപ്പോള്‍ സീതാര്‍കുണ്ട് മുകളില്‍ നിന്നു കണ്ടിട്ടുണ്ട്. ഇപ്പോള്‍ അത് താഴെനിന്നും.അങ്ങോട്ട് പോകുന്ന വഴി വളരെ രസമുള്ളതാണ്. വയലും,കുന്നും,പുഴയും ഒക്കെ ആയി ഒരു അസ്സല്‍ പാലക്കാടന്‍ ഗ്രാമം.
Leave a Reply