നേരിയ തണുപ്പുണ്ട്.ഉന്മേഷം പകരുന്ന കാലാവസ്ഥ.വേഗം തയ്യാറായി.ഹംപിയിലേക്ക്(Hampi) 10 കി മി ദൂരം ഉണ്ട്.വെണ്ണക്കല്ലുകളുടെ മായാജാലം വഴിയിലൊക്കെ.പതിനാറാം നൂറ്റാണ്ടില്‍ ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രം,രത്നവ്യാപാരത്തിനും,കുതിരവ്യാപാരത്തിനും പേരുകേട്ട സ്ഥലം.വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം.രാമായണത്തില്‍ ,രാമന്‍ ബാലിക്കെതിരെ സുഗ്രീവനോട് ചേര്‍ന്ന് യുദ്ധം ചെയ്ത കിഷ്ക്കിന്ധ.കാദംബ ,ചാലൂക്യ,ഹൊയ്സാല രാജാക്കന്മാരുടെ തലസ്ഥാനം. ഡല്‍ഹി സുല്‍ത്താന്‍ ആയിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക് കീഴടക്കിയിയ ,തുന്ഗഭദ്ര നദീതീരത്തുള്ള ഈ സ്ഥലം ,ഹരിഹരന്‍,ബുക്കന്‍ എന്നീ സഹോദരന്മാര്‍ പിന്നീട് പിടിച്ചെടുക്കുകയും ,തുടര്‍ന്ന് വിജയനഗര സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു….അങ്ങനെ ഹമ്പിയെകുറിച് പഠിച്ചതും വായിച്ചതും ചേര്‍ത്ത് വെച്ചാണ് ഞാന്‍ അവിടെ ഇറങ്ങിയത്.
യാത്രികര്‍ വന്നു തുടങ്ങുന്നതെയുള്ളൂ ,ലഘുവായ ഒരു ബ്രേക്ക് ഫാസ്റ്റും കഴിച്ച,ക്യാമറയും തൂകി നടന്നു തുടങ്ങി.പുസ്തക വില്പനക്കാരും ഗൈഡ് കളും പൊതിഞ്ഞു.ഒരു ഗൈഡ് നെ കൂട്ടാതെ പോയാല്‍ പലതും മിസ്സ് ആകും എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു.അതിനാല്‍ ഹമ്പിയെകുറിച്ചുള്ള പുസ്തകം വില്‍ക്കാന്‍ വന്ന ഒരു പയ്യനോട് ചോദിച്ചു ,ഞങ്ങളുടെ കൂടെ പോരാമോ എന്ന്.അവന്‍ തന്റെ കയ്യിലുള്ള പുസ്തകങ്ങള്‍ ,കൂട്ടുകാരനെ ഏല്‍പ്പിച് ഞങ്ങളുടെ കൂടെ പോന്നു.കക്ഷി ഒരു student ആണ്. Masters നു പഠിക്കുന്നു. പഠിക്കാനുള്ള വക കണ്ടെത്തുന്നത് ഇങ്ങനെയാണ്.ഹമ്പിയുടെ ചരിത്രവും ഭൂമിശാസ്ത്രവും അവന്‍ ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.
ആദ്യം പോയത് വിരുപാക്ഷ ക്ഷേത്രത്തിലേക് ആണ്. തുങ്ങഭദ്ര നദീതീരത് ആണിത്.നിറയെ കൊത്തുപണികള്‍ ആണ്.രാമായണ കഥകളൊക്കെ കല്ലില്‍ കൊത്തിവെച്ചിരിക്കുന്നു.തുടര്‍ന്ന് രാജ കൊട്ടാരങ്ങള്‍,രാജ്ഞിയുടെ കൊട്ടാരം,നിരവധി ക്ഷേത്രങ്ങള്‍,പാഠശാലകള്‍ ,മാര്‍ക്കറ്റ്‌കള്‍ ,ആനപ്പന്തി,നൃത്തശാലകള്‍ ……..അങ്ങനെ എല്ലാം.വിഗ്രഹങ്ങളുടെയും ,സ്തൂപങ്ങളുടെയും പ്രൊജക്റ്റ് ചെയ്തു നില്‍ക്കുന്ന എല്ലാ ഭാഗങ്ങളും തകര്‍ത്തിരിക്കുന്നു.പടയോട്ടങ്ങള്‍ എന്തെല്ലാമാണ് ഇല്ലാതാക്കുന്നത് എന്ന് ഞാന്‍ ഓര്‍ത്തു.അണ്ടര്‍ ഗ്രൌണ്ട് ശിവക്ഷേത്രവും,പടികളോട് കൂടിയ കുളങ്ങളും.വെള്ളം എത്തിക്കുന്നതിനായി പണിത കല്‍ചാലുകളും അന്ത കാലത്തെ എന്ജിനീരിംഗ് വൈദഗ്ധ്യം വെളിവാക്കുന്നു.എല്ലാം വെണ്ണക്കല്ലില്‍ തീര്‍ത്ത അത്ഭുതങ്ങള്‍. പിന്നീട് വിട്ടാല ക്ഷേത്രം കാണാന്‍ പോയി. അങ്ങോട്ട് പോകണേല്‍ ബാറ്റെരിയില്‍ ഓടുന്ന ഒരു cart ലെ പോകാന്‍ പറ്റൂ.മോട്ടോര്‍ വാഹനം അനുവദിക്കില്ല.സപ്തസ്വര തൂണുകളും രഥവും ഒക്കെ കണ്‍ ചിമ്മാതെകാണേണ്ടിവരും.കണ്ടിട്ടും കണ്ടിട്ടും തീരുന്നില്ല.
![]() |
Sisiter Rocks |
![]() |
Viroopaksha Temple |
![]() |
ഇതിലായിരുന്നു നിവേദ്യം തയാറാക്കിയിരുന്നത്. |
![]() |
രാമായണ കഥകള്‍ |
![]() |
River Thungabhadra |
![]() |
വളരെ അപൂര്‍വമായ നന്ദി ശില്‍പം |
![]() |
Underground Shiva Temple |
![]() |
Basement of Palace |
![]() |
Lotus Mahal |
![]() |
ആനകൊട്ടില്‍ |
![]() |
Mahanavami Platform – ഇവിടെ വെച്ചാണ് പ്രധാന ആഘോഷ പരിപാടികള്‍ നടത്തിയിരുന്നത്. രാജാവിന്റെ ഓരോ വിജയത്തിന് ശേഷവും ഇവിടെ നൃത്ത ന്രിത്യങ്ങള്‍ നടത്തിയിരുന്നു. |
![]() |
ഇതിലെയായിരുന്നു നര്‍ത്തകികള്‍ വേദിയിലേക്ക് എത്തിയിരുന്നത് |
![]() |
ഇതിലേക്ക് ജലം എത്തിക്കുന്നതിനും,ഇതില്‍ നിന്ന് ജലം കൊണ്ടുപോകുന്നതിനും സൗകര്യം ഉണ്ട്. |
![]() |
Electric cart ..Vittalah Temple ലേക്ക് |
![]() |
Vittalah Temple |
![]() |
ഇതിന്റെ ഓരോ തൂണിലും ഓരോ സ്വരം കേള്‍ക്കും …. |
![]() |
കുതിരയുടെ ക്വാളിറ്റി പരിശോധിക്കുന്നു… |
![]() |
4 ഇന്‍ 1 |
![]() |
ഇവിടെ വെച്ചായിരുന്നു കുതിരകളെ കച്ചവടം നടത്തിയിരുന്നത് ..വാങ്ങാന്‍ ചൈനയില്‍ നിന്നും ആള്‍ക്കാര്‍ വന്നിരുന്നു. |
സമയം പോയത് അറിഞ്ഞില്ല, 3 മണി ആയി..ഇനിയും കാണാന്‍ ഉണ്ടെന്നു ഗൈഡ് പറഞ്ഞു.പക്ഷെ ഇനി ഇവിടെ നിന്നാല്‍ പറ്റില്ല.ഇന്ന് ഗോവയില്‍ എത്തണം. 500 രൂപ കൊടുത്തപ്പോള്‍ അവനു സന്തോഷമായി.ഗോവക്കുള്ള റൂട്ട് നോക്കി.Koppal, Gadag വഴി ഹുബ്ലിയില്‍ എത്തി.ഹുബ്ലി ഒരു വലിയ ടൌണ്‍ ആണ്. ചായകഴിച്ച് യാത്ര തുടര്‍ന്ന്. Gharli എന്ന സ്ഥലത്ത് എതിയപ്പോള്‍ ഫോറെസ്റ്റ് തുടങ്ങി. പിന്നീട് കാട്ടിലൂടെ ആയി യാത്ര.രാതിയില്‍ കാട്ടിലൂടെ ഉള്ള യാത്ര അല്പം പേടിപ്പിച്ചു.കാരണം ഒരു വാഹനംപോലും വരുന്നില്ല.മൃഗങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്.വാഹനത്തിനു എന്തെങ്കിലും പറ്റിയാല്‍…??വഴിയരികില്‍ കണ്ട ഒരു ചായകടയില്‍ കയറി.ഒരു സുഖമില്ലാത്ത അന്തരീക്ഷം ആരുന്നു അവിടെ.ക്രിമിനല്‍സ് നെ പോലത്തെ രണ്ടുമൂന്നു പേര്‍.വേഗം ഇറങ്ങി.കാറില്‍ കേറി കഴിഞ്ഞപ്പോഴാണ് വിജയന്‍ പറഞ്ഞത്, ഒരു പക്ഷെ ഇതൊക്കെ ക്രിമിനല്‍സ് ന്‍റെ ഹൈഡ്ഔട്ട് ആകാമെന്ന്.വീണ്ടും ഇരുട്ടിലൂടെ യാത്ര.മഴയും തുടങ്ങി.ഭയങ്കര മഴ,കോടയും.റോഡ് കാണുന്നെ ഇല്ല.ആന വരുമോ എന്ന പേടിയും.എല്ലാവരും ആശങ്കയില്‍ ആയി.ഏറ്റവും വലിയ പ്രശ്നം ഹൂബ്ലിയില്‍ നിന്നും ഡീസല്‍ അടിക്കാന്‍ മറന്നു എന്നതാണ്.ഇന്ധനം തീരാന്‍ ആയി…ഈ കാടിനു നടുവില്‍ പെട്ടുപോകുമോ..ചുരം വളവുകള്‍ ആണ്. ഒരിഞ്ചു തെറ്റിയാല്‍…ഞങ്ങളുടെ യാത്രയിലെ ഏറ്റവും അപകടകരമായ ഒര episode ആയി ഇത്. ഭാഗ്യം മഴ കുറഞ്ഞു.റോഡ് കാണാമെന്നായി.ഇനി ഒരു പമ്പ് കണ്ടാല്‍ മതി. ഒടുവില്‍ ഗോവ സംസ്ഥാന അതിര്‍ത്തി എത്തി. പോണ്ട എന്ന സ്ഥലത്ത് നിന്നും ഡീസല്‍ അടിച്ചു.എല്ലാവരുടെയും ശ്വാസം നേരെയായി.എന്റെ കൂടെ ഡല്‍ഹിയില്‍ ഒരു ട്രെയിനിംഗ് നു ഒപ്പമുണ്ടായിരുന്ന ഗോവ കാരന്‍ ഉമേഷ് നെ വിളിച്ചു റൂം ന്‍റെ കാര്യം പറഞ്ഞിരുന്നു. പനജിയില്‍ ആണ് റൂം ബുക്ക് ചെയ്തിര്ന്നത്. രാത്രി 2 മണിക്ക് പനജിയില്‍ എത്തി.
ഹോസ്പെട്ട് – പനാജി ദൂരം 385 കി മി
Leave a Reply