Lonavala – Mumbai

lonavala, wax museum

ഗുജറാത്ത്‌ യാത്ര – നാലാം ദിനം

പൂനെയിൽ നിന്നും രാവിലെ 7.30 നു ഇറങ്ങി .ഇന്ന് യാത്ര കുറവാണ് . 155 കി മി മാത്രം . മുംബൈ(Mumbai) ആണ് ഹാൾട് . പോകും വഴി ലോണാവാലെ(Lonavala) കേറണം.
പൂനെ- മുംബൈ രണ്ട് വഴികൾ ഉണ്ട് . എക്സ്പ്രസ്സ് വേ യും ഓൾഡ് ഹൈവേയും.ഓൾഡ്‌ ഹൈവെയിൽ ചുരങ്ങൾ ഉണ്ട് . എക്സ്പ്രസ്സ് ഹൈവേയിൽ തുരങ്കങ്ങൾ ആണ് . ഞങ്ങൾ എക്സ്പ്രസ്സ് ഹൈവേ തെരെഞ്ഞെടുത്തു.സമയം 8.30 ആകുന്നു ,ബ്രെക്ക് ഫാസ്റ് കഴിക്കണം . എസ്പ്രസ് ഹൈവേ യുടെ ഒരു പ്രശനം ഉണ്ട് , ഇടയ്ക്കിടെ shops ഒന്നും കാണില്ല . അവസാനം ലൊനെവാലക്ക് (Lonavala) തിരിയുന്ന ഒരു ജംക്ഷനിൽ നിന്നും ഇഡലി വട കഴിച്ചു .
lonavala
MUMBAI PUNE HIGHWAY

Lonavala

മഹാരാഷ്ട്ര സംസ്ഥാനത്തെ പുണെ ജില്ലയിൽ വരുന്ന ഒരു മലമ്പ്രദേശമാണ് ലോണാവാല. പൂനെയ് പട്ടണത്തിൽ നിന്നും ഏകദേശം 64 കി.മി ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുംബൈ പട്ടണത്തിൽ നിന്നും ഏകദേശം 96 കി.മി ദൂരത്തിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ചിക്കി എന്ന മിഠായിക്ക് ഈ സ്ഥലം വളരെ പേരുകേട്ടതാണ്.
പിന്നെ Lonavala , Sunil wax museum, Tiger point, Khandala ഒക്കെ കണ്ട് വീണ്ടും എക്സ്പ്രസ്സ് ഹൈവേ യിൽ കയറി. ലോണെവാലിയിൽ കാര്യമായി ഒന്നും കാണാനില്ല , മൺസൂൺ സീസൺ മാത്രം ആണ് ഇവിടെ നല്ലത് .
Pune- Mumbai
WAX MUSEUM- LONAVALA

മുംബൈ യിൽ എത്തിത്തുടങ്ങി , റോഡിൽ തിരക്ക് കൂടി വരുന്നു , പലയിടങ്ങളിലും ഓൾഡ് മുംബൈ ഹൈവേ യും എക്സ്പ്രസ്സ് വേ യും റെയിൽവേ പാളങ്ങളും സന്ധിക്കുന്നുണ്ട് .മലനിരകളെ തുരന്നു തുരങ്കങ്ങൾ , അതിലൂടെ തീവണ്ടിയും വാഹനങ്ങളും പോകുന്നത് കാണാൻ തന്നെ രസമാണ് .
ഡോ വിജയൻറെ സുഹൃത് വഴി മുംബൈ യിൽ റൂം ഒക്കെ റെഡി ആകിയിട്ടുമുണ്ട് , ബോറിവില്ലി(Borivali) എന്ന സ്ഥലത്താണ് , ഗൂഗിൾ മാപ് സഹായിച്ചിട്ടു പോലും പലതവണ വഴി മാറി പോയി . അവസാനം 2.30 ആയപ്പോൾ റൂമിൽ എത്തി.
വൈകിട്ട് സബർബൻ ട്രെയിനിൽ തൂങ്ങി പിടിച്ച് Dahisar ഇൽ നിന്നും ചർച്ച് ഗേറ്റ് (Church Gate) വരെ പോയി .
പക്ഷെ ടാജിൽ G20 മീറ്റിംഗ് നടക്കുന്നത് കാരണം പോലീസ് ആരെയും ബീച്ചിലേക്ക് അടുപ്പിക്കുന്നു പോലും ഇല്ല .ടാജിന്റെ പിറകിൽ നിന്നും ഫോട്ടോ എടുത്ത് ആഗ്രഹം തീർത്തു.
തിരിച്ച് വീണ്ടും സബ് അർബൻ നും ടാക്സിയും ഒക്കെ ആയി റൂമിൽ തിരിച്ചെത്തി.