ഗുജറാത്ത് യാത്ര – അഞ്ചാം ദിനം.
ഇന്ന് ഡ്രൈവ് ഇല്ല . ഡോ വിജയൻറെ സുഹൃത്തിന്റെ കാറും ഡ്രൈവറും റെഡി . Mumbai explore ചെയ്യാനാണ് ഉദ്ദേശം . രാവിലെ തന്നെ നല്ല തിരക്കാണ് .
അദ്യം പോയത് sea-link bridge ആയിരുന്നു .പിന്നെ ചർച്ച് ഗേറ്റ് , ടാജ് , ഗേറ്റ് വേ , ഒക്കെ കറങ്ങി . കാറിൽ നിന്നും പുറത്തിറങ്ങാൻ പോലും പറ്റില്ല ,അത്ര ചൂടാണ്.
Bandra – Worli Sealink.
ഇന്ത്യയിലെ പ്രമുഖ മെട്രൊ നഗരമായ മുംബയിലെ ബാന്ദ്രയും വർളിയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിലൂടെ പണിതിരിക്കുന്ന ഒരു 8 വരി പാലമാണ് ബാന്ദ്ര വർളി കടൽപാലം എന്നറിയപ്പെടുന്നത്. ഇത് കേബിൾ ഉപയോഗിച്ച് വലിച്ചു കെട്ടിയിട്ടുള്ളതും കോൺക്രീറ്റ് കൊണ്ട് അടിത്തറയും പണിത രീതിയിലുള്ള മനോഹരമായ ഒരു പാലമാണ്.

Church Gate.

മുംബൈയുടെ തെക്ക് ഭാഗത്ത് അറബിക്കടലിനോട് ചേർന്നുള്ള ഒരു പ്രദേശമാണ് ചർച്ച്ഗേറ്റ്. ആർട്ട് ഡെക്കോ ശൈലിയിലുള്ള റെസിഡൻഷ്യൽ കെട്ടിടങ്ങൾ, കായിക വേദികളിലേക്കുള്ള പ്രവേശനം, നരിമാൻ പോയിന്റിലെ ബിസിനസ്സ് ഡിസ്ട്രിക്റ്റ് എന്നിവ ഉൾപ്പെടുന്ന സവിശേഷമായ വാസ്തുവിദ്യയ്ക്ക് പേരുകേട്ടതാണ് ഈ പ്രദേശം.
Gateway of India Mumbai

തെക്കേ മുംബൈയിൽ കടൽതീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. ബസാൾട്ട്, കോൺക്രീറ്റ് എന്നിവയാൽ നിർമ്മിക്കപ്പെട്ട ഈ കമാനത്തിന്റെ ഉയരം 26 മീറ്ററാണ്.ബ്രിട്ടണിലെ ജോർജ്ജ് അഞ്ചാമൻ രാജാവും, മേരി രാജ്ഞിയും 1911 ൽ നടത്തിയ ഇന്ത്യാസന്ദർശനത്തിന്റെ ഓർമ്മക്കായി പണികഴിക്കപ്പെട്ടു. 1911-ലാണ് തറക്കല്ലിട്ടത്.
ലഞ്ച് കഴിച്ച് റൂമിൽ വന്നു , അത്രക്ക് ചൂടാണ് പുറത്ത് . ഇനി വൈകുന്നേരം പുറത്തു ഇറങ്ങാമെന്നു കരുതി.
Dahiser മെട്രോ ന്റെ അടുത്താണ് താമസം . അപ്പൊ പിന്നെ മെട്രോ ഒന്ന് കേറാമെന്നു കരുതി . Jogeshwari സ്റ്റേഷൻ വരെ പോയി തിരിച്ചു വന്നു MMRC ആണ് ഇവിടെ . ഒട്ടേറെ lines ഉണ്ട് .വളരെ വൃത്തിയുള്ള stations.
വീണ്ടും Dahiser East sub urban railway സ്റ്റേഷൻ ഇൽ വന്നു സബർബൻ ട്രെയിൻ കയറി മുംബൈ സെൻട്രൽ ഇൽ പോയി രാത്രീ 10 മണി ആയിട്ടും തിരക്കിന് ഒരു കുറവും ഇല്ല വളരെ ലൈവ് ആണ് . രാത്രി 12 മണിക്ക് സബർബൻ കേറി റൂമിലേക്ക് വന്നു.
സബർബൻ രണ്ടു തരം trains ഉണ്ട് . Fast ഉം Slow യും . ഫാസ്റ്റ് junctions ഇൽ മാത്രേ നിർത്തൂ
Leave a Reply