വഴിയിലെ ഓണം Onam in Tamilnad

Dhanushkodi, Salt farm
ജിബി റൂട്ട്മാസ്ടെരുടെചുമതല ഏറ്റെടുത്തു. കൈയില്‍ ടാബ്ലെടുമായി  നിര്‍ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു. വീണ്ടും രാമേശ്വരത്തെക്ക്.പിന്നെ രാമനാഥപുരം.ഇവിടുന്നു ചിദംബരത്തെക്ക് ECR ( east coast road) വഴിയാണ് യാത്ര.വഴിയോരത്ത് മുഴുവന്‍ ഉപ്പുപാടങ്ങള്‍ ആണ്.നീലാകാശത്തിനു താഴെ വെണ്മയുടെ കുന്നുകള്‍.”തോണ്ടി” എന്ന സ്ഥലം എത്തിയപ്പോള്‍ ശശിയേട്ടന്‍ ഊണുകഴിക്കാന്‍ ആയി എന്നോര്‍മിപ്പിച്ചു .അപ്പോഴാണ്‌ എല്ലാവരുടെയും മനസ്സിലേക്ക് ഇന്ന് ഓണം(Onam) ആണ് എന്ന ചിന്ത വന്നത്.എന്നാപ്പിന്നെ ഓണസദ്യ തന്നെ കഴിക്കാം എന്ന് തീരുമാനിച്ചു.ചെറിയ ഒരു പട്ടണം ആണ് തോണ്ടി.  ഒരു ഹോട്ടെലില്‍ കയറി.കേരളത്തില്‍ നിന്നാണ്, ഓണസദ്യതന്നെ വേണം എന്നുപറഞ്ഞപ്പോള്‍ അവര്‍ക്ക് കൌതുകമായി.എന്തായാലും എവിടെനിന്നോ ഇലയൊക്കെ സംഘടിപ്പിച്ച് ഉള്ളത്കൊണ്ട് ഓണ സദ്യപോലെ ആക്കിത്തന്നു.

യാത്ര തുടര്‍ന്നു. ആലങ്ങാട്ട്,മുത്തുപ്പെട്ട,T R പട്ടണം , Thiruthuraippoondi  തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ടു.തമിഴ് ഗ്രാമങ്ങളിലൂടെ ഉള്ള യാത്ര നല്ല രസമാണ്.വിശാലമായ കൃഷി ഇടങ്ങള്‍.ആകെ ഒരു പച്ചപ്പ്‌ ഉണ്ട്.ഏകദേശം 7 മണി ആയപ്പോള്‍ വേളാങ്കണ്ണി എത്തി.ജിബിക്ക് എന്തായാലും പള്ളിയില്‍ കേറണം എന്നായി.കടല്‍തീരത്ത് ആണ് പള്ളി.ഈ പള്ളിയുടെ വരാന്തയില്‍ നിന്നവരെ വരെ സുനാമി തിരമാലകള്‍ കൊണ്ടുപോയത്രേ.സുനാമിക്ക് ശേഷം പുതുക്കി പണിഞ്ഞ പള്ളിയാണ്.ഇവിടെ ഏറെനേരം ചിലവഴിക്കാന്‍ പറ്റില്ല ഇന്ന് ചിദംബരം എത്തണം.
Velankanni

 

         നാഗൂര്‍ എത്തി.മുസ്ലിമുകളുടെ വലിയൊരു തീര്‍ഥാടന കേന്ദ്രമാണ് ഇത്.രാത്രി ആയതിനാല്‍ ഇറങ്ങി കാണാന്‍ പറ്റിയില്ല.അടുത്ത സ്ഥലം കാരക്കല്‍ ആണ്.പോണ്ടിച്ചേരി സ്റ്റേറ്റ് ന്‍റെ ഭാഗമാണ്. നമ്മുടെ മാഹി പോലെ. മുക്കിനു മുക്കിനു ബാറുകളും പെട്രോള്‍ പമ്പുകളും.ഒരു വഴിയോര തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ചു. കുട്ടിപറോട്ടയും എന്തോ ഒരു കറിയും…രാത്രി 10 മണി കഴിഞ്ഞു ചിദംബരത്ത് എത്തിയപ്പോള്‍ ഏറെ വര്‍ഷങ്ങള്‍ക്കു മുന്പ് അണ്ണാമലൈ യൂനിവേര്‍സിറ്റിയില്‍ പഠനത്തിന്‍റെ ഭാഗമായി 2 മാസത്തോളം താമസിച്ച സ്ഥലമാണ് ഇത്..എന്തായാലും അധികം ചുറ്റാതെ ഒരു റൂം എടുത്ത് ചേക്കേറി.
വേളാങ്കണ്ണി ബീച്ചിലെ കാഴ്ച്ചകള്‍

രാമേശ്വരം-ചിദംബരം : 389 KM