ചിദംബരത്ത് നിന്ന് വേഗം ഇറങ്ങി.അടുത്ത ലക്ഷ്യം ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ കണ്ടല്‍കാടുകളില്‍ ഒന്നായ പിച്ചാവരം(Pichavaram) ആണ്.ചിദംബരത്തുനിന്നും പോണ്ടിച്ചേരിക്ക് പോകുന്ന വഴിക്കാണ്ഇത്.മെയിന്‍ റോഡില്‍ നിന്നും മാറി കുറച്ചു ഉള്ളിലേക്ക് പോകണം.ഗ്രാമപ്രദേശത്ത് കൂടിയാണ് പോകുന്നത്.പോകുംന്ന വഴിക്ക്” kille” എന്ന ഒരു റെയില്‍വേ സ്റ്റേഷന് കണ്ടു.വിശപ്പ് തുടങ്ങിയിരിക്കുന്നു.വഴിയരികില്‍ കണ്ട ഒരു ചെറിയ ചായക്കടയില്‍ കയറി.നല്ല ചൂടുള്ള ഇഡലിയും വടയും പൊതിനച്ചട്നിയും.നമ്മുടെ നാടിലെ കുടുംബശ്രീ കാന്റീനുകളെ ഓര്‍മിപ്പിച്ചു.പിച്ചാവരത്ത് തിരക്കൊന്നുമില്ല.ഞങ്ങള്‍ ബോട്ടിങ്ങിനുള്ള ടിക്കെറ്റ് എടുത്തു.ഒരാള്‍ വന്നു ലൈഫ് ജാക്കെറ്റ് ഒക്കെ എടുതുതന്നു.ഒരു തുഴച്ചില്കാരന് വന്നു ഞങ്ങളെ ബോട്ടിലേക്ക് കൊണ്ടുപോയി..ഭാഗ്യമുണ്ടെങ്കില്‍ പലതരത്തിലുള്ള പക്ഷികളെ കാണാം എന്ന് ബോട്ട്കാരന്‍ പറഞ്ഞു.എല്ലാവരും ക്യാമറയുമൊക്കെ എടുത്ത് തയ്യാറായി.കണ്ടല്‍കാടുകള്‍(Magroves) വളര്‍ന്നുണ്ടായ തുരുത്തുകള്‍ക്കിടയിലൂടെ ബോട്ട് നീങ്ങിക്കൊണ്ടിരുന്നു.നല്ല തണുപ്പ് കാരണം വെയിലിന്റെ ചൂട് അറിയുന്നെ ഇല്ല
Leave a Reply