Pune – The Cultural Capital Of Maharashtra.

Pune, Maharashtra

ഗുജറാത്ത്‌ യാത്ര – മൂന്നാം ദിനാം .

ചെറിയ തണുപ്പ് ,ഇളം വെയിൽ നല്ല കാലാവസ്ഥ.
ഇന്നലെ ബെലഗാവി(Belagavi) മുബൈ റോഡിൽ 25 കി മി ദൂരെ യുള്ള ഒരു ഹോട്ടൽ ആയിരുന്നു . ഇരിട്ടിക്കാര്‍ നടത്തുന്ന ഹോട്ടൽ .സുഖപ്രദമായ താമസം 4 പേർക്ക് 2000 രൂപ.
രാവിലെ 7.30 നു എല്ലാരും റെഡി . ഇന്ന് പൂനെ(Pune)യിൽ എത്തണം.8 മണി ആയപ്പോഴേക്കും ബോഡർ ക്രോസ്സ് ചെയ്തു.
Karnataka- Maharashtra Boarder
Welcome to Maharashtra

 

മൂന്നാമത്തെ സംസ്ഥാനം ,മഹാരാഷ്ട്ര(Maharashtra) എത്തി . സൈൻ ബോർഡുകൾ മറാത്തിയിലേക്ക് മാറി എന്നല്ലാതെ ഒരു ചെക്പോസ്റ് പോലും കണ്ടില്ല. നിപ്പണി എന്ന സ്ഥലത്തു ഉഡുപ്പി ഹോട്ടൽ നിന്നും ബ്രെക്ക് ഫാസ്റ്റ്.
ഹൈവേയിൽ തിരക്ക് കൂടി വരുന്നു , ഇരു വശവും വരണ്ടുണങ്ങിയ സ്ഥലങ്ങൾ. 9.30 ആയപ്പോഴേക്കും കൊൽഹാപ്പൂർ പിന്നിട്ടു . കോലാപ്പൂരി ചെരുപ്പുകൾക്ക് പേരുകേട്ട സ്ഥലം. ഇടയ്ക്കിടെ ചോളവും കരിമ്പും കൃഷി സ്ഥലങ്ങൾ പിന്നിട്ടു.കിനി എന്ന സ്ഥലത്തു ടോൾ പ്ലാസയിൽ വലിയ ക്യൂ , 6 ഗേറ്റുകൾ പക്ഷെ 3 എണ്ണവും ക്ലോസ് 😕.
സത്താറ എത്തി. അടുത്ത് കണ്ട ദാബയിൽ നിന്ന് റൊട്ടി , ദാൽ തട്ക , ആലൂ മട്ടർ കഴിച്ചു .
4.30 ആയപ്പോൾ പൂനെയിൽ എത്തി .6 വർഷം മുന്നേ ഇവിടെ വന്നതാണ്.ജിബിയുടെ അളിയന്റെ ഫ്ലാറ്റിൽ ആണ് താമസം .
ഫ്രഷ് ആയി ടൗണിലേക്ക് ഇറങ്ങി .ഞായർ വൈകുന്നേരം, അതിന്റെ എല്ലാ തിരക്കുകളും ഉണ്ട് . ശനിവാർ വാഡാ (Shaniwar wada)  കാണാൻ പോയി . ലേസർ ഷോ നടക്കുന്നു 50 രൂപയാണ് ഒരാൾക്ക് ടിക്കറ്റു നിരക്ക് . ശനിവർ വാഡയുടെ കഥയാണ് ലേസർ ഷോ യിലൂടെ പറയുന്നത് . അത്ര ആകർഷകം ഒന്നുംഅല്ലാ ഈ പരിപാടി .
ദഗ്ദു സ്ട്രീറ്റ് ,(Dagadhusheth) ഗണപതി ക്ഷേത്രം ഒക്കെ കണ്ട് തിരിച്ച് ഫ്‌ളാറ്റിലേക്ക് . 361 കി മി ആയിരുന്നു ഇന്നത്തെ യാത്ര . നല്ല തിരക്കാണ് റോഡ് മുഴുവൻ.
Pune, Shaniwar Wada
SHANIWAR WADA ,PUNE