Daman

surat
Surat Castle

ഗുജറാത്ത് യാത്ര – ആറാം ദിനം.

6 മണിക്ക് ഇറങ്ങണം എന്ന് കരുതിയിരുന്നതാണ് . പക്ഷെ കിടന്നപ്പോൾ വൈകിയത് കാരണം 7.30 ആയി സ്റ്റാർട്ട് ചെയ്തപ്പോൾ.ഇന്ന് Vadodara എത്തണമെന്ന് കരുതുന്നു .ഹൈവേ യിൽ നിറയെ ട്രക്കുകളുടെ തിരക്കാണ് വലിയ കണ്ടൈനറുകൾ കയറ്റിയ ട്രക്കുകൾ.
പോകുന്ന വഴിയിൽ നിറയെ ചെറിയ ഷെഡുകൾ . ആദ്യം കരുതിയത് കല്ല് കൊത്തൽ ആയിരിക്കും എന്നാണ് . അടുത്ത് പോയി നോക്കിയപ്പോൾ ആണ് മനസിലായത് , കള്ള് വില്പന ആണെന്ന് . ഒന്നും നോക്കിയില്ല ഇറങ്ങി ,പനയാണ്.
Mumbai Daman Highway
Way side Toddy shop
നീണ്ടു കിടക്കുന്ന NH 48 ലൂടെ യാത്ര തുടരുന്നു . ഹോട്ടലുകൾ എല്ലാം ജെയിൻ ഫുഡ് / പ്യുവര്‍ വെജ്  എന്ന ബോർഡുകൾ ആണ് . നല്ല പൊങ്കൽ , ഇഡലി ബ്രെക്ക് ഫാസ്റ്റ് കഴിച്ചു.
യാത്ര ഗുജറാത്തിലേക്ക് കടന്നു.മറാത്തി മാറി ഗുജറാത്തി ബോർഡുകൾ ആയി. ആകെ ഡ്രൈ ആയ പരിസരങ്ങൾ . തനി ഉത്തരേന്ത്യൻ പ്രദേശങ്ങൾ. പോകുന്ന വഴി ഒരു ജൈന ക്ഷേത്രം കണ്ടു.
NH ഇൽ നിന്നും തിരിഞ്ഞ് DAMAN ലേക്കുള്ള വഴി പിടിച്ചു.
നിറയെ മാവുകൾ ആണ് ഇരുപുറവും . വീണ്ടും ഹരിതാഭയും പച്ചപ്പും കണ്ടു തുടങ്ങി. ഹൈവേ യിൽ നിന്നും 12 കിമീ കഴിഞ്ഞപ്പോൾ Daman എത്തി .

Daman

ദാമൻ, ദിയു കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ്‌ ദമൻ ജില്ലയിലെ മുനിസിപ്പാലറ്റിയായ ദമൻ. മുംബൈയിൽ നിന്നും 198. കി. മീ. വടക്കായാണ്‌ ദാമൻ സ്ഥിതിചെയ്യുന്നത്. 1498-ൽ വാസ്കോ ഡ ഗാമ ഇവിടെ കാലുകുത്തി. പിന്നീട് പോർച്ചുഗീസ് കോളനിയായിത്തീർന്ന ഈ പ്രദേശം, 400 വർഷത്തിലധികം പോർച്ചുഗീസ് ഭരണത്തിൻ‌കീഴിലായിരുന്നു.
നല്ല വൃത്തിയുള്ള പാതകൾ. ആദ്യം പോയത് ഫോർട്ടിലേക്ക് ആണ് . ഒരു കോട്ടയെ ചുറ്റി പട്ടണം . ദാമൻ ഗംഗ നദി കടലിൽ ചേരുന്ന അഴിമുഖം , നല്ല വൃത്തിയുള്ള ബീച്ച് . നമ്മുടെ കോഴിക്കോട് ബീച്ച് ഒക്കെ ഇങ്ങനെ ആക്കി കൂടെ എന്ന് ആലോചിച്ചു പോയി.
Daman
Daman light house
Daman
Welcome to Daman!

Dominican monastery

മോട്ടി ദാമൻ കോട്ടയിൽ സ്ഥിതി ചെയ്യുന്ന ഡൊമിനിക്കൻ മൊണാസ്ട്രിയെ പലപ്പോഴും നശിപ്പിക്കപ്പെട്ട പള്ളി എന്നാണ് വിളിക്കുന്നത്.  പ്രദേശത്തെ ഏറ്റവും അഭിമാനകരമായ പള്ളിയായി ഇത് കണക്കാക്കപ്പെട്ടിരുന്നു.

1567-ൽ വിശുദ്ധ ഡൊമിനിക്കിൻ്റെ സ്മരണയ്ക്കായി ഈ ആശ്രമം സ്ഥാപിച്ചതായി പറയപ്പെടുന്നു. ക്രിസ്ത്യാനികൾ അവരുടെ പ്രാർത്ഥനകൾ നടത്തി, ലോകമെമ്പാടുമുള്ള സന്യസ്ഥ പണ്ഡിതന്മാർക്ക് ദൈവശാസ്ത്ര പഠനം  നൽകി. ഭൂകമ്പമാണ് പള്ളിയുടെ നാശത്തിന് കാരണമായതെന്നാണ് കരുതുന്നത്.
പള്ളി നിർമ്മിച്ച നിർമ്മാണ തൊഴിലാളികൾ ക്ലാസിക് പോർച്ചുഗീസ് വാസ്തുവിദ്യാ രീതികൾ ഉപയോഗിച്ചു, ഇത് പ്രദേശത്തെ മറ്റ് പുരാതന പള്ളികളിലും കാണാവുന്നതാണ്.. ഭൂകമ്പത്തെ അതിജീവിച്ച ആശ്രമത്തിൻ്റെ കമാനങ്ങളും മതിലുകളും സന്ദർശകർക്ക് കാണാൻ കഴിയും.

 

Daman
Ruined Church
Daman
Daman beach
Daman
Since 1937..
Daman
“Expectation”
– Daman market

Surat

ഇനി സൂററ്റ് (Surat)ലേക്ക് ആണ് . പോകുന്ന വഴി ദാബയിൽ നിന്നും ഫുഡ് . ദാബയിലെ ഫുഡ് നു എരുവ് കൂടുതലാണ് , പക്ഷെ നല്ല ടേസ്റ്റി ആണ്. ഒരു കാലത്തു പ്ളേഗ് രോഗബാധമൂലം എല്ലാവരുടെയും മുന്നിൽ നാണം കെട്ട പട്ടണം ,പിന്നീട് വൃത്തിയുടെ കാര്യത്തിൽ ഇന്ത്യയിലെ മികച്ച നഗരമായി മാറിയ സൂററ്റ്.
പോകുന്ന വഴിയിൽ Navsari . ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട സ്ഥലം.
കേട്ട കാര്യങ്ങൾ സത്യമാണെന്നു ബോധ്യപ്പെട്ടു ,സൂറത്ത് പട്ടണം കണ്ടപ്പോൾ . വലിയ നഗരം , പ്ലാൻഡ് സിറ്റി തന്നെ , ഇഷ്ടം പോലെ ഫ്ലൈ ഓവറുകൾ , ബ്ലോക്ക് ഇല്ല .

Surat Castle

സൂറത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ‘പഴയ കോട്ട’ എന്നും സൂറത്ത് കാസിൽ അറിയപ്പെടുന്നു. ഡൽഹി സുൽത്താനേറ്റിലെ ഫിറോസ്ഖാൻ തുഗ്ലക്കിൻ്റെ നിര്‍ദേശാനുസരണം  ഗുജറാത്തിലെ സുൽത്താനേറ്റാണ് ഇത് നിർമ്മിച്ചത്. ഈ കോട്ടയുടെ പ്രധാന ലക്ഷ്യം പോർച്ചുഗീസുകാരിൽ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു. ഇപ്പോൾ, നഗരത്തിലെ ഏറ്റവും പ്രശസ്തമായ ചരിത്ര സ്മാരകങ്ങളിൽ ഒന്നാണിത്.

Surat
Surat castle
surat
Surat Castle
കോട്ടയുടെ ചരിത്രം ഒരു വീഡിയോ ഷോയിലൂടെ കാണിച്ചു തരുന്നുണ്ട് .
സൂററ്റ് ഇൽ നിന്നും Nasik ലേക്കാണ് ഇനി യാത്ര . പോകുന്ന വഴി Mahuvas എന്ന സ്ഥലത്തു എത്തിയപ്പോൾ 7 മണി ആയി ഇനി യാത്ര നാളെ ആക്കാം എന്ന് കരുതി.