Nasik

Nasik

ഗുജറാത്ത് യാത്ര – ഏഴാം ദിനം.

7 മണിക്ക് ഇറങ്ങണമെന്ന് കരുതിയിരുന്നെങ്കിലും കുറച്ചു വൈകി. ഇന്ന് നാസിക് (Nasik) ആണ് ഉദ്ദേശം . രാത്രി എവിടെ തങ്ങണമെന്നു തീരുമാനിച്ചിട്ടില്ല. ഇന്നലെ താമസിച്ച ഹോട്ടൽ SAHYOG ആണ് . രാത്രി ഭക്ഷണത്തിനു പോയപ്പോൾ ,ദാലും, ചന്നമസാലയും കഴിച്ചു മടുത്തതിനാൽ മുട്ട കറി കിട്ടുമോന്നു സപ്ലയര്‍ പയ്യന്റെ അടുത്ത് ചോദിച്ചു പോയി , എന്തോ അപരാധം ചെയ്തപോലെ അവൻ ഒരു നോട്ടം .വല്ല ബീഫ് എന്നായിരുന്നു ചോദിച്ചതെങ്കിൽ …..? എന്നാൽ ഏതെങ്കിലും തട്ടുകടയിൽ പോയി മുട്ട ഓംലറ്റ് എങ്കിലും കഴിച്ച് ആശ അടക്കാം എന്ന് കരുതി ഇറങ്ങി നടന്നു നോക്കി , പോകുന്ന വഴി ഒരു PHC കണ്ടു , എവിടെയും ഓംലറ്റ് പോലും ഇല്ല.
Mahuvas Gujarat
Mahuvas – Gujarat
നാസിക്കിലേക്കുള്ള യാത്ര ആണ് Vansda National Park ലൂടെ ആണ് യാത്ര . കഴിഞ്ഞ ദിവസങ്ങളിൽ ഹൈവേ കളിൽ കൂടെ ആയിരുന്നു എങ്കിൽ Mahuvas നിന്നും Nasik ലേക്കുള്ള യാത്ര പൂർണമായും കാടുകളിലൂടെയും ,ഗ്രാമങ്ങളിലൂടെയും ,കൃഷി ഇടങ്ങളിലൂടെയും ആണ് . ചോളം , കരിമ്പ് , ഉള്ളി , തക്കാളി , നിലക്കടല തുടങ്ങിയവ കൃഷി ചെയ്യുന്നു.ട്രക്കുകളും ഹോട്ടലുകളും മാത്രം കണ്ടു മടുത്ത യാത്രയിൽ ഈ കാഴ്ച ആനന്ദകരം ആയിരുന്നു.വരും വഴി ഒരു ദാബയിൽ നിന്നും ആലൂ പറാത്ത യും പോഹയും കഴിച്ചു
വഴിയരികിൽ സ്ട്രാബെറിയും പേരക്കയും ഞാവൽ പോലെ എന്തോ ഒരു പഴവും വിൽക്കുന്ന കച്ചവടക്കാർ , സ്ട്രാബെറി വാങ്ങിച്ചു.
Vansada national park
Vansada National Park Gugarat
Strawberry
Strawberry
saputara എന്ന സ്ഥലം എത്തി .മഹാരഷ്ട്ര ബോർഡർ ആണ് . ഒരു ഹിൽ സ്റ്റേഷൻ ആണെന്ന് തോന്നുന്നു . ഒട്ടേറെ റിസോർട് കൾ കണ്ടു . ബോർഡുകൾ ഹിന്ദിയിലേക്ക് മാറി. ആദ്യത്തെ ബോർഡ് എല്ലാര്ക്കും സന്തോഷം നൽകി , non veg ഹോട്ടൽ !!
40 കി മി കഴിഞ്ഞു നാസിക്കിൽ എത്തി .

Nasik

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിൽ, വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരമാണ് നാസിക്. നാസിക് ജില്ലയുടെയും നാസിക് ഡിവിഷന്റെയും ആസ്ഥാനമാണിത്. മുംബൈ, പുണെ നാഗ്‌പൂർ എന്നീ നഗരങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിലെ നാലാമത്തെ വലിയ നഗരമാണിത്.

Sula Vineyards

ആദ്യം പോയത് സുല വൈനറി(Sula Vineyards) കാണുന്നതിനായിരുന്നു.
Sula Vineyards Nasik
Vineyards
Sula vineyards
Sula vineyards
Sula vineyards
Sula vineyards
മുംബൈയിൽ നിന്ന് 180 കിലോമീറ്റർ വടക്കുകിഴക്കായി പടിഞ്ഞാറൻ ഇന്ത്യയിലെ നാസിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു വൈനറിയും മുന്തിരിത്തോട്ടവുമാണ് സുല മുന്തിരിത്തോട്ടങ്ങൾ .1999-ൽ രാജീവ് സാമന്ത് ആണ് ഇത് സ്ഥാപിച്ചത്.സുല ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവുമധികം അവാർഡുകൾ നേടിയതുമായ വൈൻ ബ്രാൻഡായി വളർന്നു. ചെനിൻ ബ്ലാങ്ക് , സോവിഗ്നോൺ,ബ്ലാങ്ക് , റൈസ്ലിംഗ് ,സിൻഫാൻഡെൽ തുടങ്ങിയ മുന്തിരി ഇനങ്ങൾ സുല ഇന്ത്യയിൽ അവതരിപ്പിച്ചു.
സുല മുന്തിരിത്തോട്ടത്തിൽ വിവിധതരത്തിലുള്ള മുന്തിരികളെ കുറിച്ചും, മുന്തിരിയിൽ നിന്ന് വിവിധ തരത്തിലുള്ള വൈൻ ഉണ്ടാക്കുന്നതിനെ സംബന്ധിച്ചും നമുക്ക് മനസ്സിലാക്കാവുന്നതാണ്. അവരുടെ പ്രത്യേക  വാഹനത്തിൽ മുന്തിരിത്തോട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതിനും, വൈനുകൾ രുചി നോക്കുന്നതിനും അവസരമുണ്ട്. വൈൻ ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ നമുക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാം. താമസിക്കുന്നതിനുള്ള റിസോർട്ടുകളും ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഹോട്ടലുകളും ഇവിടെയുണ്ട്. ഞങ്ങൾ പോയപ്പോൾ ഒരാൾക്ക് 600 രൂപയുടെ എൻട്രി ടിക്കറ്റ് ആയിരുന്നു. ഇത് നമുക്ക് സാധനങ്ങൾ വാങ്ങുന്നതിനോ, ഭക്ഷണം കഴിക്കാനോ ഉപയോഗിക്കാവുന്നതാണ്.

Panchavati

Sula യിൽ നിന്നും നേരെ പോയത് പഞ്ചവടി (Panchwati)  എന്ന സ്ഥലത്തേക്കാണ് , വനവാസ കാലത്തു സീതയെ രാമൻ സുരക്ഷിതമായി പാർപ്പിച്ച സ്ഥലമാണ് ഇതെന്ന് വിശ്വസിക്കുന്നു . ഒരു പാറ തുരന്ന് അടിയിൽ ആണ് പ്രതിഷ്ഠ . ഇരുന്ന് നിരങ്ങി വേണം ഉള്ളിലേക്ക് ഇറങ്ങാൻ . അത്കൊണ്ട് തന്നെ ഏറെ നേരം ക്യൂ ആണ്.
panchavati nasik
Sita Gumpha
പിന്നീട് പോയത് നാസിക്കിൽ മഹാകുംഭമേള നടക്കുന്ന രാം കുണ്ഡ് എന്ന സ്ഥലത്തേക്കാണ് . മഹാകുംഭ മേള നടക്കുന്ന നാലിടങ്ങളിൽ ഒന്നാണ് നാസിക്ക് , വിവിധ ഘട്ട് കൾ ഇവിടെയും ഉണ്ട്.
Ramkund, Nasik, Panchavati
Ramkund
കാറിൽ നിന്നും പുറത്തിങ്ങാൻ പറ്റാത്ത ചൂട് ആണ് .
ഇന്ന് പൂനെ എത്തണം എന്ന് കരുതിയത് ആയിരുന്നു , പക്ഷെ നേരം ഇരുട്ടി തുടങ്ങി . 7 മണിക്ക് ശേഷം ഡ്രൈവ് ഇല്ല എന്ന് തീരുമാനിച്ചതാണ് . കുറെ നേരം റൂം നോക്കി , അവസാനം narayangaon എന്ന സ്ഥലത്തു റൂം എടുത്തു