Unveiling Samarkand: Secrets of the Ancient Silk Road (Uzbekistan Diary-Part 3)

Registan-Square
Registan Square

ഉസ്ബെക്കിസ്ഥാൻ ഡയറി-ഭാഗം മൂന്ന്‌.

(Uzbekistan Diary-Part 3)

സമര്‍ഖണ്ടിലേക്ക്.(Samarkand)

കിസൈസ്സിൽ (Qusais) നിന്നുമുള്ള യാത്ര അബുദാബി എയർപോർട്ട് പുതിയ ടെർമിനലിൽ ആയ T3 യുടെ സമീപം ആണ് അവസാനിച്ചത്. ഇന്നലെ കൊച്ചിയിൽ നിന്നും വന്നിറങ്ങിയ അതെ ടെർമിനൽ. യാത്രയിൽ കൂടെ ഉള്ള ദുബൈ അംഗങ്ങളെ ബസിൽ വെച്ച് തന്നെ പരിചയപ്പെട്ടു. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ളവർ, വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്നവർ. എല്ലാവരും യാത്രകളെ ഇഷ്ടപ്പെടുന്നവർ.
അബുദാബിയിൽ നിന്നുമുള്ള സുഹൃത്തുക്കളെ എയർപോർട്ടിൽ വെച്ച് കാണാം എന്നാണ് പറഞ്ഞിരുന്നത്.
ഇത്തിഹാദ് എയർവെയ്സിൻ്റെ ബജറ്റ് എയർ ലൈൻ ആയ വിസ് എയറിൻ്റെ ( Wizz Air) വിമാനത്തിൽ ആണ് ഞങ്ങൾ സമർ ഖണ്ടിലേക്കു പോകുന്നത്. അതിൻ്റെ കൗണ്ടറിൽ രാത്രി 2 മണിക്ക് വളരെ വലിയ ക്യൂ!! അതിൽ ഞങ്ങളും ചേർന്നു.അബുദാബിയിൽ നിന്നുമുള്ള കൂട്ടുകാരെ പരിചയപ്പെട്ടു. ടീം ലീഡർ ആയ റഷീദ് എല്ലാവരെയും പരിചയപ്പെട്ട് ആവശ്യമായ നിർദേശങ്ങൾ നൽകി.
വിസ് എയർ ചാർജ് കുറവാണെങ്കിലും നമ്മൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട്, അതിൽ ഏറ്റവും പ്രധാനം E-check ഇൻ ചെയ്യണം എന്നതാണ്, അല്ലെങ്കിൽ വലിയ തുക ഫൈൻ അടക്കേണ്ടി വരും. രണ്ടാമത് അവരുടെ ബാഗേജ് നിയന്ത്രണങ്ങള്‍ ആണ്. കൂടെ ഉള്ള ചിലരുടെ ബാഗേജ് വലുതായതിനൽ എക്സ്ട്രാ പണം നൽകേണ്ടി വന്നു.
സെക്യൂരിറ്റി പരിശോധന ഒക്കെ കഴിഞ്ഞ് ബോർഡിംഗ് ന് വേണ്ടി കാത്തിരിപ്പ്,ഇതിനിടയിൽ ചിലർ പോയി നിസ്കാരം ഒക്കെ കഴിച്ചു വന്നു.
ബസിലാണ് വിമാനത്തിന് അരികിലേക്ക് കൊണ്ടുപോയത്, നല്ല മഴ, ആകെ നനഞ്ഞാണ് ഫ്ലൈറ്റ് കയറിയത്.
ചെറിയ ഫ്ലൈറ്റ് ആണ്. ലെഗ് സ്പേസ് തീരെ ഇല്ല, പുഷ്ബാക് സീറ്റും അല്ല. 3 മണിക്കൂർ ഒറ്റ ഇരുപ്പ് ഇരിക്കണം..
സമർഖന്ദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ( Samarkand International Airport) വിമാനം ഇറങ്ങിയപ്പോൾ പ്രാദേശിക സമയം 11 മണി ആയി. വലിയ തിരക്കുള്ള എയർപോർട്ട് ഒന്നുമല്ല, അത്കൊണ്ട് പരിശോധനകൾ ഒക്കെ വേഗം കഴിഞ്ഞ് പുറത്തിറങ്ങി.
ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകാൻ ബസ് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. ബസിന് മുന്നിൽ വെച്ച് എല്ലാവരും ചേർന്ന് ഒരു ഫോട്ടോ ഒക്കെ എടുത്ത് ഹോട്ടലിലേക്ക് യാത്ര ആയി.
സമർഖന്ദ് റെയിൽവേ സ്റ്റേഷനു സമീപം ഉള്ള ഹോട്ടൽ റയാനിൽ (Rayyan Hotel) ആണ് ഞങ്ങൾക്കുള്ള താമസം ഒരുക്കിയിരുന്നത്.അങ്ങോട്ടുള്ള യാത്രയിൽ ഇന്ന് കാണാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ലീഡർ നിർദേശങ്ങൾ നൽകി.
വേഗം ഹോട്ടലിൽ ചെക്ക് ഇന്‍  ചെയ്ത്, ഫ്രഷ് ആയി ബ്രേക്ക്ഫാസ്റ്റ് ലഞ്ച് കോംബോ ആയി ബ്രഞ്ച് കഴിച്ച് ബസിൽ തിരികെ എത്തി.
ഒരു യൂറോപ്യൻ നഗരത്തെ അനുസ്മരിപ്പിക്കുന്ന കാഴ്ചകൾ ആണ് എങ്ങും. ഇലപൊഴിക്കാൻ തയ്യാറായി മഞ്ഞ പുതച്ച് നിൽക്കുന്ന പോപ്ലർ മരങ്ങളാൽ അതിരിടുന്ന പാതകൾ, തെളിഞ്ഞ നീലാകാശം, ട്രാമുകൾ, മാലിന്യങ്ങൾ കൂടികിടക്കാത്ത തെരുവോരങ്ങൾ , ഹോൺ മുഴക്കാതെ പായുന്ന വാഹനങ്ങൾ…
Samarkand-Railway-Station
Samarkand Railway Station
Samarkand
Samarkand
ബസിൽ വെച്ച് എല്ലാവർക്കും 100 ഡോളർ വീതം ഉസ്ബെക്കിസ്ഥാൻ കറൻസി ആയ സോം ആക്കി മാറ്റി കിട്ടി. അങ്ങനെ എല്ലാവരും കുറച്ച് ദിവസത്തേക്ക് ലക്ഷാധിപതികൾ ആയി ഗൈസ്..കാരണം ഒരു ഡോളർ ന് ഏകദേശം 13000 സോം കിട്ടും, അപ്പൊ 100 ഡോളർ ന്…!!!
ആദ്യ യാത്ര ബീബി ഖാനിം (The Bibi-Khanym Mosque) എന്ന ചരിത്ര സ്മാരകത്തിലേക്ക് ആയിരുന്നു.

The Bibi-Khanym Mosque

ഉസ്ബക്ക് ജനതയുടെ വീര നായകനായ അമീർ തിമൂർ (Amir Timur) നിർമ്മിച്ച ഒരു മനോഹര നിർമ്മിതിയാണ് ബിബി ഖാണിം. ഇന്ത്യയിലേക്കടക്കമുള്ള അദ്ദേഹത്തിൻറെ പടയോട്ടങ്ങളിൽ അദ്ദേഹം കണ്ട മനോഹരമായ നിർമ്മിതികളെ വെല്ലുന്ന രീതിയിൽ ഒരു നിർമ്മിതി തൻറെ രാജ്യത്ത് വേണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നിർമ്മിച്ചതാണ് ഇത്. അദ്ദേഹം ആക്രമിച്ച് കീഴ്പ്പെടുത്തിയ രാജ്യങ്ങളിലെ തൊഴിലാളികളെയും അവിടെ നിന്ന് കടത്തിക്കൊണ്ടുവന്ന നിർമ്മാണ സാമഗ്രികളും ഒക്കെ ഉപയോഗിച്ചിട്ടാണ് ഈ നിർമ്മിതി ഉണ്ടാക്കിയിരിക്കുന്നത്.
അമീർ തിമൂർ (Amir Timur) പടയോട്ടങ്ങൾക്ക് പോയപ്പോൾ നിർമ്മാണ ചുമതല അദ്ദേഹത്തിൻറെ പത്നിക്കായിരുന്നു, പത്നിയോടുള്ള സ്നേഹാദരസൂചകമായാണ് ഈ നിർമിതിക്ക് ബീബി ഖാനം എന്ന പേരിട്ടത്. 14-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ തിമൂറിൻ്റെ ഭാര്യ സരായ് മുൽക്ക് ഖാനുമിനുള്ള ആദരാഞ്ജലി എന്ന നിലയിലാണ് ബീബി ഖാനും മസ്ജിദ് നിർമ്മിച്ചത്.പേർഷ്യൻ, മധ്യേഷ്യൻ, ഇസ്‌ലാമിക ഘടകങ്ങൾ എന്നിവ സമന്വയിപ്പിച്ച് സമന്വയിപ്പിച്ച മാസ്റ്റർപീസായി വിവിധ വാസ്തുവിദ്യാ ശൈലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മസ്ജിദിൻ്റെ രൂപകൽപ്പന ചെയ്തതെന്ന് പറയപ്പെടുന്നു.
25000 സോം ആണ് പ്രവേശനത്തിന്റെ ടിക്കറ്റ് ചാർജ്, ഉള്ളിൽ കയറി കഴിഞ്ഞാൽ ആദ്യം കണ്ണിലുടക്കുക നടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ മാർബിൾ തറയിലെ ചില്ലുകൂട്ടിനുള്ളിൽ വച്ച ഖുർആൻറെ കയ്യെഴുത്തു പ്രതിയാണ്.
ബീബി ഖാനും ഒരു വാസ്തുവിദ്യാ വിസ്മയം മാത്രമല്ല; ഉസ്ബെക്കിസ്ഥാൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രതീകം കൂടിയാണിത്. സാമ്രാജ്യങ്ങളുടെ ഉദയവും പതനവും മുതൽ സിൽക്ക് റോഡിൻ്റെ ഊർജ്ജസ്വലമായ പാരമ്പര്യങ്ങൾ വരെയുള്ള നൂറ്റാണ്ടുകളുടെ ചരിത്രത്തിന് ഈ പള്ളി സാക്ഷ്യം വഹിച്ചു. ഇന്ന്, ഇത് നഗരത്തിൻ്റെ ഭൂതകാലത്തിൻ്റെ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു, ഒരു സാംസ്കാരിക ക്രോസ്റോഡ് എന്ന നിലയിൽ അതിൻ്റെ പ്രാധാന്യവും.
ഈ സ്മാരകത്തിന് അടുത്ത് തന്നെയാണ് ഉസ്ബെക്കിസ്ഥാൻ പ്രഥമ പ്രസിഡണ്ട് ആയിരുന്ന ഇസ്ലാം കരീമോവിന്റെ (Islam Karimov)  ശവകുടീരം സ്ഥിതി ചെയ്യുന്നത്, അതിന് തൊട്ടടുത്തുതന്നെ ഹസ്രത്ത് ഖിളർ മസ്ജിദ് (Hazrat Khizr Mosque)  എന്ന പുരാതന മുസ്ലിം ദേവാലയവും കാണാവുന്നതാണ്.
ഈ കാഴ്ചകളൊക്കെ കണ്ട് സ്മാരകത്തിന് തൊട്ടടുത്തുതന്നെയുള്ള സിയാബ് ബസാർ (Siyob Bazaar)എന്ന മാർക്കറ്റും കണ്ട് ഞങ്ങൾ റഗിസ്ഥൻ ചത്വരത്തിലേക്ക് പോയി.
Bibi-Khanym
Bibi Khanym

Registan Square

സമർഖണ്ഡിൻ്റെ ഹൃദയഭാഗമായ റെജിസ്ഥാൻ സ്ക്വയർ, നഗരത്തിൻ്റെ സമ്പന്നമായ ചരിത്രത്തിൻ്റെയും സാംസ്കാരിക പ്രാധാന്യത്തിൻ്റെയും തെളിവായി നിലകൊള്ളുന്ന അതിശയകരമായ ഒരു വാസ്തുവിദ്യാ സംഘമാണ്. വ്യാപാരം, വിദ്യാഭ്യാസം, ഭരണം എന്നിവയുടെ കേന്ദ്രമായിരുന്നു.
റഗിസ്ഥാൻ എന്ന വാക്കിൻറെ അർത്ഥം മണൽ പ്രദേശം എന്നാണ്. രാജാക്കന്മാർ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നതും വിജയാഹ്ലാദങ്ങൾ നടത്തിയിരുന്നതും ഒക്കെ ഈ ചത്വരത്തിൽ വച്ചിട്ടായിരുന്നു.
കൂടാതെ പരസ്യമായ ശിക്ഷാവിധികളും ഇവിടെ വച്ച് നടപ്പാക്കിയിരുന്നു.

പേർഷ്യൻ ഭാഷയിൽ “മണൽ സ്ഥലം” എന്നര്‍ത്ഥമുള്ള റെജിസ്താൻ സ്ക്വയർ, സമർകണ്ടിൻ്റെ ഹൃദയമായിരുന്നു, ഒത്തുചേരലുകൾക്കും ചടങ്ങുകൾക്കും നഗരത്തിലെ ചടുലമായ നഗര ജീവിതത്തിനും ഒരു പൊതു സ്ക്വയറായി ഇത് പ്രവർത്തിക്കുന്നു. 15-ആം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ ചത്വരത്തിനു സമീപം പരസ്മൂപരം അഭിമുഖമായി നില്‍ക്കുന്ന മൂന്ന്  മദ്രസകള്‍ ഉണ്ട്. : ഉലുഗ് ബേഗ് മദ്രസ, ഷേർ-ദോർ മദ്രസ, തില്യ-കോറി മദ്രസ.

Registan-Square
Registan Square and Three Madrasas

Ulugh Beg Madrasa.

1420-ൽ നിർമ്മിച്ച ഈ സ്ഥാപനം ജ്യോതിശാസ്ത്രജ്ഞനും ഭരണാധികാരിയുമായ ഉലുഗ് ബേഗാണ് സ്ഥാപിച്ചത്. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത എന്നിവ പഠിക്കാൻ വിദ്യാർത്ഥികൾ ഇവിടെ ഒഴുകിയെത്തുന്ന മധ്യേഷ്യയിലെ ശാസ്ത്രീയവും സാംസ്കാരികവുമായ പുരോഗതിയുടെ സുവർണ്ണ കാലഘട്ടത്തെ ഇത് ഓര്‍മപ്പെടുത്തുന്നു.

Sher Dor Madrasa.

പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഷേർ-ഡോറിൽ കടുവകളെയും മറ്റ് രൂപങ്ങളെയും ചിത്രീകരിക്കുന്ന ടൈൽ വർക്കുകൾ ആ കാലഘട്ടത്തിലെ കലാപ്രകടനത്തെ ചിത്രീകരിക്കുന്നു.

Tilya – Kori Madrasa.

പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ മദ്രസ ഒരു സ്കൂളായും പള്ളിയായും പ്രവർത്തിച്ചു. അതിൻ്റെ പേരിൻ്റെ അർത്ഥം “സ്വർണ്ണം കൊണ്ട് അലങ്കരിച്ചവൻ” എന്നാണ്, കൂടാതെ മസ്ജിദ് ഏരിയയ്ക്കുള്ളിലെ ആഡംബര സ്വർണ്ണ  അലങ്കാരങ്ങൾ ഒരു കാഴ്ചയാണ്.അറേബ്യൻ പേർഷ്യൻ വാസ്തു ശിൽപ്പ ചാതുരിയുടെ ഉത്തമ ഉദാഹരണങ്ങളാണ് ബീബി ഖാണിമിലെയും രഗിസ്ഥൻ സ്ക്വയറിലെയും നിർമ്മിതികൾ.

Tilya-Kori-Madrasa ,Samarkand
Inside Tilya Kori Madrasa
ഈ കാഴ്ചകളൊക്കെ കണ്ടപ്പോഴേക്കും ഇരുട്ടി തുടങ്ങി ,കൂടാതെ നല്ല തണുപ്പും അനുഭവപ്പെട്ടു തുടങ്ങി. അതിനാൽ ഭക്ഷണം കഴിച്ച് എല്ലാവരും റൂമിലേക്ക് മടങ്ങി.
ഈ മനോഹര കാഴ്ചകളുടെ വീഡിയോ കാണുന്നതിനായി …