ഉസ്ബെക്കിസ്ഥാൻ ഡയറി-ഭാഗം രണ്ട്
(Uzbekistan Diary-Part 2)
Abu Dhabi To Dubai
Dubai
Karama Center
Dubai Creek
ദുബായ് പോർട്ട് റാഷിദ് തുറമുഖത്തിനു സമീപം ആരംഭിച്ച്, റാസ് അൽ ഖോർ എന്നറിയപ്പെടുന്ന പ്രദേശംവരെ നീണ്ടുകിടക്കുന്ന ജലപാതയാണ് ദുബായ് ക്രീക്ക്.ദുബായ് നഗരത്തിന്റെ ഏറ്റവും മനോഹരമായ ഒരു മുഖം ക്രീക്കിന്റെ ഇരുവശങ്ങളിലായി കാണാവുന്നതാണ്. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് ദുബായ് ക്രീക്ക്. ദുബായ് നഗരത്തിലെ പ്രധാന ബാങ്കുകൾ, ചേംബർ ഓഫ് കൊമേഴ്സ് കോംപ്ലക്സ്, അനേകം ഹോട്ടലുകൾ, ഹെറിറ്റേജ് വില്ലേജ്, ഗോൾഫ് ക്ലബ്, ക്രീക്ക് പാർക്ക് തുടങ്ങിയവ ക്രീക്കിന്റെ ഇരു വശങ്ങളിലായി സ്ഥിതിചെയ്യുന്നു. ഒരു അറബ് നഗരത്തിന്റെ പൗരാണിക ഭാവങ്ങൾ ആധുനികതയുമായി കൈകോർക്കുന്ന കാഴ്ച ക്രീക്കിലൂടെ സഞ്ചരിക്കുമ്പോൾ ദൃശ്യമാവും. വിനോദ സഞ്ചാരികൾക്കായി യാത്രാബോട്ടുകൾ, സഞ്ചരിക്കുന്ന റെസ്റ്റോറന്റ് ബോട്ടുകൾ തുടങ്ങിയവ ക്രീക്കിൽ ലഭ്യമാണ്. രാത്രിയും പകലും പ്രത്യേകമായി യാത്രാ പാക്കേജുകളും ലഭ്യമാണ്.

Burj Khalifa
അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ . 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. പ്രത്യേകം ടിക്കറ്റ് എടുത്താല്‍ മാത്രമേ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറാന്‍ പറ്റുകയുള്ളു. അതിനു തൊട്ടരികില്‍ തന്നെയാണ് ദുബായ് മാള്‍. വർണ വിസ്മയങ്ങൾ തീർക്കുന്ന ദുബൈ രാത്രി കാഴ്ചകൾ. ആ കാഴ്ചകളുടെ വര്‍ണ വിസ്മയങ്ങള്‍ ആവോളം ആസ്വദിച്ച് റൂമിലേക്ക് .


യാത്രയുടെ രണ്ടാം ദിവസം.
Dubai Metro
Desert Safari
Leave a Reply